21 November, 2019 09:05:45 PM
ഒന്നാം ക്ലാസുകാരന്റെ വിസര്‍ജ്യം ബാഗില്‍ പൊതിഞ്ഞ് കൊടുത്തു വിട്ട അധ്യാപികയ്‌ക്കെതിരെ നടപടി
നെടുങ്കണ്ടം : ഷോര്‍ട്സില്‍ മലവിസര്‍ജനം നടത്തിയ ഒന്നാം ക്ലാസുകാരന്റെ വിസര്‍ജ്യം ബാഗില്‍ പൊതിഞ്ഞ് കൊടുത്തു വിട്ട അധ്യാപികയ്‌ക്കെതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നടപടിയെടുത്തു.ഇടുക്കി നെടുങ്കണ്ടത്തുള്ള എസ്.ഡി.എ സ്‌കൂളിന്റെ അധികൃതര്‍ക്കെതിരെയായിരുന്നു കേസ്. കേസില്‍ 25,000 രൂപ കുട്ടിക്ക് നഷ്ടപരിഹാരമായി നല്‍കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു.
പൊതുപ്രവര്‍ത്തകനും ഹൈക്കോടതി അഭിഭാഷകനുമായ ജോബി ജോളിയാണ് 2018ല്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയത്. ജോബി ജോളിയുടെ പരാതിയില്‍ കഴമ്ബുണ്ടെന്ന് ചീഫ് സെക്രട്ടറിയും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. നഷ്ടപരിഹാരത്തിനൊപ്പം അധ്യാപികയ്ക്കതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി.