15 November, 2019 07:46:55 PM


വാഗമണിൽ ‌വിനോദ സഞ്ചാരികളുമായി പോയ ഓഫ് റോഡ് ജീപ്പ് മറിഞ്ഞ് ആറ് പേർക്ക് പരുക്ക്



വാഗമൺ: വാഗമൺ ഉളുപ്പുണിയിൽ ‌വിനോദ സഞ്ചാരികളുമായി പോയ ഓഫ് റോഡ് ജീപ്പ് മറിഞ്ഞ് ആറ് പേർക്ക് പരുക്ക്. പരുക്കേറ്റവരിൽ യുവതിയുടെ നില ഗുരുതരം. എറണാകുളത്തു നിന്നും എത്തിയ വിനോദ സഞ്ചാരികളാണ് അപകടത്തിൽ പെട്ടത്. ബേസിൽ (50), സെബാസ്റ്റ്യൻ (50), എൽദോസ് (27), അഞ്ചു (26), വിനി (28), വിനു (28) എന്നിവർക്കാണ് പരുക്കേറ്റത്. ഇതിൽ വിനുവിന്‍റെ പരുക്ക് ഗുരുതരമാണ്.  


പരുക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചു. വാഗമണ്ണിൽ ഓഫ് റോഡ് ജീപ്പുകൾ നിരന്തരം അപകടത്തിൽപെടുന്നത് സഞ്ചാരികളെയും ഭീതിയിലാഴ്ത്തുകയാണ്. കഴിഞ്ഞ ദിവസം ഓട്ടോറിക്ഷയിൽ അമിത വേഗത്തിലെത്തിയ ഓഫ് റോഡ് ജീപ്പ് ഇടിച്ചു കയറിയിരുന്നു. സംഭവത്തിൽ ഓട്ടോറിക്ഷാ ഡ്രൈവർ ഗുരുതര നിലയിൽ ചികിത്സയിലാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K