07 November, 2019 09:35:28 PM
ചിന്നക്കനാലിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തി
ചിന്നക്കനാൽ: ചെമ്പകത്തൊഴു ആദിവാസിക്കുടിയിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. രാമകൃഷ്ണൻ (32), ഭാര്യ രജനി (30, ഇവരുടെ മകൾ ആറാം ക്ളാസ്സ് വിദ്യാർത്ഥിനിയായ ശരണ്യ (12) എന്നിവരെയാണ് കുടിയിലെ വീടിനുള്ളിൽ കയറിൽ തൂങ്ങി മരിച്ച നിലയിൽ ഇന്ന് സന്ധ്യയോടെ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല.
തമിഴ്നാട് സ്വദേശിയായ രാമകൃഷ്ണൻ 15 വർഷമായി സൂര്യനെല്ലി ടൗണിൽ ഓട്ടോ ഇലക്ട്രിക്കൽ കട നടത്തുകയാണ്. ഇന്ന് വൈകിട്ട് ഇവരുടെ വീട്ടിലെത്തിയ കുടിയിലെ ആളുകൾ വീടിനുള്ളിലെ ഒരു മുറിയിൽ ശരണ്യയും, അടുത്ത മുറിയിൽ രാമകൃഷ്ണനും രജനിയും ഒറ്റ കയറിലും തൂങ്ങി നിൽക്കുന്നതാണ് കണ്ടത്. സന്ധ്യയോടെയാണ് സംഭവം നടന്നതെന്ന് കരുതുന്നു. ശാന്തൻപാറ പൊലീസ് സ്ഥലത്ത് എത്തി.