05 November, 2019 06:05:47 PM
മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ കൊമേഴ്സ്യല്‍ അപ്രന്‍റീസ്: വാക് ഇന്‍ ഇന്‍റര്‍വ്യൂ 12ന്
കോട്ടയം: കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ കോട്ടയം ജില്ലാ കാര്യാലയത്തില്‍ കൊമേഴ്യസല്‍ അപ്രന്‍റീസുമാരെ തിരഞ്ഞെടുക്കുന്നതിനുളള ഇന്‍റര്‍വ്യൂ നവംബര്‍ 12ന് രാവിലെ 10ന് എറണാകുളം ഗാന്ധിനഗര്‍ മേഖലാ കാര്യാലയത്തില്‍ നടക്കും.
ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമാണ് യോഗ്യത. പ്രായം 35ല്‍ താഴെ. പരിശീലന കാലം ഒരു വര്‍ഷം. സര്‍ട്ടിഫിക്കറ്റുകളുടെ അസലും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം ഹാജരാകണം. ബോര്‍ഡില്‍ കോമേഴ്സ്യല്‍ അപ്രന്‍റീസായി മുന്‍പ് സേവനമനുഷ്ഠിച്ചിട്ടുളളവര്‍ അപേക്ഷിക്കേണ്ടതില്ല.