26 October, 2019 09:59:35 PM
കണ്ണൂര്‍ ചക്കരക്കല്ലില്‍ രണ്ടു പ്ലസ് ടു വിദ്യാര്‍ഥിനികള്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്നു സംശയം
കണ്ണൂര്‍: കണ്ണൂര്‍ ചക്കരക്കല്ലില്‍ രണ്ടു വിദ്യാര്‍ഥിനികളെ മരിച്ച നിലയില്‍ കണ്ടെത്തി. അഞ്ജലി അശോക്, ആദിത്യ സതീന്ദ്രന് എന്നിവരെയാണു മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം. ചെമ്പിലോട് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനികളാണ് ഇവര്‍. മൃതദേഹം അഞ്ചരക്കണ്ടി മെഡിക്കല്‍ കേളേജ് മോര്‍ച്ചറിയില്‍. സംഭവത്തില്‍ ചക്കരക്കല്ല് പോലീസ് അന്വേഷണം ആരംഭിച്ചു.