26 October, 2019 09:25:44 PM
'മുട്ട' ടയറുമായെത്തിയ കെഎസ്ആര്‍ടിസി ബസ് റോഡില്‍ നിന്ന് തെന്നി മാറി; ഒഴിവായത് വന്‍ദുരന്തം
ഇടുക്കി: നിയന്ത്രണം വിട്ട കെ.എസ്.ആർ.ടി.സി.ബസ് റോഡ് വക്കിൽ തട്ടി നിന്നു. ഒഴിവായത് വൻ ദുരന്തം. ദേശീയപാത 183ൽ കല്ലാർകവലക്ക് സമീപം അഴുതയാറ്റിലായിരുന്നു അപകടം. വളവിൽ കാറിനെ മറികടന്ന് സ്വകാര്യ ബസ് എത്തിയപ്പോൾ പൊടുന്നനെ ബ്രേക്ക് ചെയ്യുമ്പോൾ നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി ബസ് റോഡിൽ നിന്ന് തെന്നി മാറുകയായിരുന്നു.
അഗാധ കൊക്കയുടെ വക്കിലാണ് ബസ് നിന്നത്. ബസിന്‍റെ പിന്നിലെ ടയറുകൾ തേഞ്ഞ് 'മുട്ട'യായിരുന്നു. തേഞ്ഞ ടയറുകളുമായി സർവീസ് നടത്തുന്ന ബസുകൾ നിയന്ത്രണം വിടുന്നതും പതിവാണ്. ഏതാനും മാസങ്ങൾക്ക് മുമ്പ് മരുതുംമൂടിന് സമീപവും നിയന്ത്രണം വിട്ട ബസ് റബർ തോട്ടത്തിലേക്ക് മറിഞ്ഞിരുന്നു. ചാറ്റ മഴയത്ത് ബ്രേക്ക് ചെയ്തപ്പോൾ 'മുട്ട' ടയറുമായി വന്ന ബസ് തെന്നിമറിയുകയായിരുന്നു