25 October, 2019 11:17:24 AM
മുല്ലപ്പെരിയാര്‍ വൃഷ്ടിപ്രദേശങ്ങളില്‍ മഴ തുടരുന്നു; അണക്കെട്ടിലെ ജലനിരപ്പ് 127 അടിയായി
കുമളി: ഏതാനും ദിവസമായി മുല്ലപ്പെരിയാര്‍ വൃഷ്ടിപ്രദേശങ്ങളില്‍ ഏറിയും കുറഞ്ഞും മഴ തുടരുന്നതിനാല്‍ അണക്കെട്ടിലെ ജലനിരപ്പ് വ്യാഴാഴ്ച 127 അടിയിലെത്തി. വ്യാഴാഴ്ച രാവിലെ ആറുവരെയുള്ള 24 മണിക്കൂറിനുള്ളില്‍ അണക്കെട്ട് പ്രദേശത്ത് 16.2 മില്ലിമീറ്ററും തേക്കടിയില്‍ 18 മില്ലിമീറ്ററും മഴ പെയ്തു.
അണക്കെട്ടിലേക്ക് ഓരോ സെക്കന്‍ഡിലും 1659 ഘനയടി വെള്ളമാണ് ഒഴുകിയെത്തുന്നുണ്ട്. തമിഴ്നാട് സെക്കന്‍ഡില്‍ 1534 ഘനയടി വെള്ളമാണ് കൊണ്ടുപോകുന്നത്. കഴിഞ്ഞ 21ന് അണക്കെട്ട് പ്രദേശത്ത് 46.8 മില്ലിമീറ്റര്‍ മഴ പെയ്തിരുന്നു.
മഴ ആരംഭിക്കുന്നതിനുമുമ്ബ് ജലനിരപ്പ് 123.6 അടിയായിരുന്നു.