20 October, 2019 01:43:01 AM
വാത്തിക്കുടിയില്‍ നവജാത ശിശുവിനെ കൊലപെടുത്തിയത് ശ്വാസം മുട്ടിച്ച്: മാതാവിനെ വീട്ടിലെത്തിച്ച് തെളിവെടുത്തു
വാത്തിക്കുടിയില്‍ നവജാത ശിശുവിനെ കൊലപെടുത്തിയത് ശ്വാസം മുട്ടിച്ച്. അറസ്റ്റിലായ മാതാവിനെ വീട്ടിലെത്തിച്ച് തെളിവെടുത്തു. കഴിഞ്ഞ ദിവസമാണ് നവജാത ശിശുവിനെ ബാഗിലുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടിലെ ബാത് റൂമില്‍ വെച്ച് പ്രസവിച്ച ശേഷം അവിവാഹിതയായ യുവതി കുഞ്ഞിനെ ബാഗിനുള്ളില്‍ ഒളിപ്പിയ്ക്കുകയായിരുന്നു.
ബിരുദ വിദ്യാര്‍ത്ഥിയായ തോപ്രാംകുടി വാത്തികുടി വെട്ടത്തുചിറയില്‍ ചഞ്ചൽ ആണ് കഴിഞ്ഞ പതിനഞ്ചാം തിയതി ആൺകുഞ്ഞിന് ജന്മം നൽകിയത്. മണിയാറന്‍കുടി സ്വദേശിയായ യുവാവുമായി അടുപ്പത്തിലായിരുന്ന സമയത്ത് പെണ്‍കുട്ടി ഗര്‍ഭിണിയായതായാണ് സൂചന. എന്നാല്‍ ഈ വിവരം കുട്ടി ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും മറച്ചു വച്ചു. ചൊവ്വാഴ്ച ഉച്ചയോടെ ചഞ്ചല്‍ വീട്ടിലെ ബാത്‌റൂമില്‍ വെച്ച് കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു. തുടര്‍ന്ന് കുട്ടിയെ പ്ലാസ്റ്റിക് കവറിലാക്കി ബാഗില്‍ ഒളിപ്പിച്ചു.
കുട്ടി മരിച്ചാണ് പ്രസവിച്ചത് എന്നാണ് ചഞ്ചൽ പൊലീസിന് നൽകിയ മൊഴി. എന്നാൽ കുട്ടിയെ പോസ്റ്റ് മോർട്ടം ചെയ്തതിനെ തുടർന്നാണ് ശ്വാസം മുട്ടിയാണ് കുട്ടി മരിച്ചത് എന്ന് തെളിഞ്ഞത്. പ്രസവ ശേഷം ശാരീരിക അസ്ഥതകള്‍ അനുഭവപെട്ട പെണ്‍കുട്ടിയെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് വൈകുന്നേരമാണ് ചഞ്ചലിനെ പോലീസ് അറസ്റ്റ് ചെയ്തത് .ഇടുക്കി സി ഐ യുടെ നേതൃത്തിലുള്ള സംഘമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്