16 October, 2019 02:21:45 AM


ഷീ-ടാക്‌സി മുഴുവൻ ജില്ലകളിലേയ്ക്കും: വനിതാ ഡ്രൈവർമാർക്ക് അപേക്ഷിക്കാം



തിരുവനന്തപുരം: കേരള സർക്കാർ ജെന്‍റർ പാർക്കിന്‍റെ വനിതാ ശാക്തീകരണ പരിപാടിയായ ഷീ-ടാക്‌സി പദ്ധതിയിൽ വനിതാ ഡ്രൈവർമാർക്ക് അപേക്ഷിക്കാം. സംസ്ഥാനത്തിന്‍റെ മുഴുവൻ ജില്ലകളിലും പദ്ധതി വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായി താത്പര്യമുള്ള വനിതാ ഡ്രൈവർമാർ, ടാക്‌സി ഉടമകൾ എന്നിവരിൽ നിന്നാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. താത്പര്യമുള്ളവർ 23ന് മുൻപ് 7306701200 എന്ന നമ്പരിൽ ബന്ധപ്പെടണം. ഇമെയിൽ:  info@myshetaxi.in.    



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K