12 October, 2019 08:42:20 PM
പാലക്കാട് മുന്‍സിപ്പല്‍ ബസ് സ്റ്റാന്‍ഡ് സമുച്ചയം പൊളിക്കാൻ തുടങ്ങി; ഒന്നര മാസത്തിനുള്ളിൽ പൂർത്തിയാകും
പാലക്കാട്: കാലപ്പഴക്കംമൂലം അപകടഭീഷണിയിലായ പാലക്കാട് മുന്‍സിപ്പല്‍ ബസ് സ്റ്റാന്‍ഡ് സമുച്ചയം പൊളിച്ചു മാറ്റാന്‍ തുടങ്ങി. കഴിഞ്ഞ വര്‍ഷം മുന്‍സിപ്പല്‍ ബസ് സ്റ്റാന്‍ഡ് സമുച്ചയത്തിനോട് ചേര്‍ന്നുള്ള കെട്ടിടം ഇടിഞ്ഞുവീണിരുന്നു. തുടര്‍ന്ന് അപകട ഭീഷണി ഉയര്‍ത്തുന്ന ബസ് സ്റ്റാന്‍ഡ് സമുച്ചയം പൊളിക്കാന്‍ നഗരസഭ തീരുമാനിക്കുകയായിരുന്നു.
ഒന്നര മാസംകൊണ്ട് കെട്ടിടം പൊളിക്കല്‍ പൂര്‍ത്തിയാക്കാനാണ് നഗരസഭയുടെ തീരുമാനം. ചെന്നൈ ആസ്ഥാനമായ കമ്ബനിയാണ് പൊളിക്കലിന് കരാറെടുത്തിരിക്കുന്നത്. പതിനഞ്ചു ദിവസത്തിനകം കെട്ടിടസമുച്ചയം പൂര്‍ണമായി പൊളിച്ചുനീക്കാനാണ് നിര്‍ദ്ദേശം. ഒന്നര മാസത്തിനകം അവശിഷ്ടങ്ങള്‍ മുഴുവന്‍ നീക്കംചെയ്യും.