07 October, 2019 07:08:03 PM
രാജാക്കാടിന് സമീപം ബൈക്ക് ബൊലീറോയിൽ ഇടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾ മരിച്ചു
രാജാക്കാട് : രാജാക്കാടിന് സമീപം ബൈക്ക് ബൊലീറോയിൽ ഇടിച്ച് രണ്ട് യുവാക്കൾ മരിച്ചു. കുരങ്ങുപാറ സ്വദേശികളായ വെട്ടിക്കാട്ട് വിജയൻ - പുഷ്പ ദമ്പതികളുടെ മകൻ പ്രിൻസ് (35), തെക്കേപ്പറമ്പിൽ വിൽസൺ - ശോഭന ദമ്പതികളുടെ മകൻ അജീഷ് (35) എന്നിവരാണ് മരിച്ചത്. ഇന്ന് പകൽ ഒന്നരയോടെയായിരുന്നു അപകടം. പനച്ചിക്കുഴിയിൽ ഒരു പരിചയക്കാരന്‍റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുത്തശേഷം രാജാക്കാടിന് വരുന്നതിനിടെ മുല്ലക്കാനം എസ്റ്റേറ്റ് ഭാഗത്ത് വച്ച് എതിരെ നിന്നും വന്ന ബൊലീറോയുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ വാഹനത്തിൽ നിന്നും ഇരുവരും ദൂരേക്ക് തെറിച്ചു വീണു. തല്യ്ക്ക് മാരകമായി പരിക്കേറ്റ ഇരുവരെയും സമീപവാസികൾ രാജാക്കാട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ബൊലീറോയുടെ ഡ്രൈവർ വാഹനത്തിൽ നിന്നും ഇറങ്ങിയോടി രക്ഷപെട്ടു. രാജാക്കട് സി. ഐ എച്ച്. എൽ ഹണിയുടെ നേതൃത്വത്തിൽ പോലീസ് മേല്‍നടപടികള്‍ സ്വീകിരിച്ചു.
ഇടിയുടെ ആഘാതത്തിൽ ബൈക്ക് പൂർണ്ണമായി തകർന്നു. ആനച്ചാലിൽ ബേക്കറി സാധനങ്ങൾ നിർമ്മിക്കുന്ന ജോലിയാണ് അജീഷിന്. കൃഷിപ്പണിക്കാരനാണ് പ്രിൻസ്. അജേഷിന്‍റെ ഭാര്യ മായ മുല്ലക്കാനം തകരപ്പറമ്പിൽ കുടുംബാംഗമാണ്. ഏക മകൾ അക്ഷര (4). സഹോദരി അഞ്ജു. പ്രിൻസ് അവിവാഹിതനാണ്. സഹോദരിമാർ പ്രിയ, ഇന്ദു. ഇരുവരുടെയും സംസ്കാരം നാളെ നടക്കും