03 October, 2019 03:18:03 PM
തളിപ്പറമ്പ് ഒടുവള്ളിയിൽ കാറുകൾ കൂട്ടിയിടിച്ച് ആറു പേർക്ക് പരിക്ക്
കണ്ണൂര്‍: തളിപ്പറമ്പ് ഒടുവള്ളിയിൽ കാറുകൾ കൂട്ടിയിടിച്ച് ആറുപേർക്ക് പരിക്കേറ്റു. പരിക്കേറ്റ കാർ യാത്രക്കാരായ വായാട്ടുപറമ്പിലെ എം.എൻ.സന്തോഷ് (43), തേർമലയിലെ പുതിയപുരയിൽ ബിജി (25), വെള്ളാടെ തുണ്ടത്തിൽ മാത്യൂസ് (19), കുടിയാൻമലയിലെ കുന്നേൻ ഹൗസിലെ ഉല്ലാസ് മാത്യു (40), കരിങ്കയത്തെ പി.കെ.രതീഷ് (38), തേർമലയിലെ ബാസുൽ ഭാസ്കർ (32) എന്നിവരെ തളിപ്പറമ്പ് സഹകരണ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകീട്ടായിരുന്നു അപകടം. അപകടത്തിൽ ഇരു കാറുകളുടെയും മുൻഭാഗം തകർന്നു.