30 September, 2019 02:52:11 PM
ദേശാടന പക്ഷികളുടെ സങ്കേതമായ തണൽ മരം മുറിച്ചുമാറ്റി; പ്രതിഷേധവുമായി ഭാരതപുഴ സംരക്ഷണ സമിതി
പട്ടാമ്പി: തൃത്താല കുമ്പിടി തിരിവിൽ ദേശാടന പക്ഷികൾ താമസമാക്കിയിരുന്ന തണൽ മരം അനധികൃതമായി മുറിച്ചു മാറ്റിയതിൽ പരിസ്ഥിതി പ്രവർത്തകർ പ്രതിഷേധിച്ചു. മുറിച്ചു മാറ്റിയ മാവിന്‍റെ പരിസരത്ത് ഒത്തുകൂടിയ പ്രവർത്തകർ വരുംതലമുറക്കും പക്ഷി ജീവജാലങ്ങൾക്കും പ്രകൃതിക്കും വേണ്ടി വൃക്ഷ തൈകൾ നട്ടു.
അനധികൃതമായി പക്ഷി സാങ്കേതമായ തണൽ മരം മുറിച്ചു മാറ്റിയത് അന്വേഷണം നടത്തി നടപടി എടുക്കണം എന്ന് ആവശ്യപ്പെട്ട് തൃത്താല പോലീസ്, ഡിസ്റ്റിക് ഫോറെസ്റ്റ് ഓഫീസർ, ഒറ്റപ്പാലം സബ്ബ് കലക്ടർ എന്നിവർക്ക് പരാതി നൽകി. പിഡബ്ല്യൂഡി വനംവകുപ്പിന് കൈമാറിയ മരമാണ് അനധികൃതമായി വെട്ടിമാറ്റിയത് എന്ന് ഭാരതപുഴ സംരക്ഷണ സമിതി കോഡിനേറ്റർ ഹുസൈൻ തട്ടത്താഴത്ത് പറഞ്ഞു.