29 September, 2019 05:49:41 AM
ആലപ്പുഴയില്‍ മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു; നാല് പേര്‍ക്ക് പരിക്ക്
ആലപ്പുഴ: എസ്.എല്‍ പുരത്ത് ദേശീയപാതയ്ക്ക് സമീപം മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ചുെണ്ടായ അപകടത്തില്‍ മരണം രണ്ടായി. അപകടത്തില്‍പെട്ട മിനി ലോറിയുടെ ഡ്രൈവര്‍ ആലപ്പുഴ സ്വദേശി സിജു (27) സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. നാല് പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ശനിയാഴ്ച രാത്രി 9 മണിയോടെയായിരുന്നു അപകടം.