24 September, 2019 03:32:39 PM
ഒറ്റയ്ക്കാക്കാന്‍ വയ്യാ; ക്രിമിനല്‍ കേസ് പ്രതി ട്രെയിന് മുന്നില്‍ ചാടി ജീവനൊടുക്കിയത് നായയ്‌ക്കൊപ്പം

മാവേലിക്കര : ക്രിമിനല്‍ കേസ് പ്രതി ട്രെയിന് മുന്നില്‍ ചാടി ജീവനൊടുക്കിയത് തന്‍റെ പ്രിയപ്പെട്ട നായയുമായി. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ചെട്ടിക്കുളങ്ങര ഈരേഴ വടക്ക് ഇടയിലേകിഴക്കതില്‍ അജിത്കുമാര്‍ (43) ആണ് പുന്നമൂട് പോനകം ഭാഗത്ത് ട്രെയില്‍ ഇടിച്ച് മരിച്ചത്. തൊട്ടടുത്തു തന്നെ അജിത്ത് ഏറെ സ്‌നേഹിച്ചിരുന്ന നായയുടെ മൃതദേഹവും കണ്ടെടുത്തു. അതുകൊണ്ടു തന്നെ നായയുമായി ഇയാള്‍ ട്രെയിന് മുന്നിലേയ്ക്ക് ചാടുകയായിരുന്നുവെന്നാണ് പോലീസ് നിഗമനം.
കേസുകള്‍ കുമിഞ്ഞുകൂടിയതോടെ നല്ല നടപ്പിനായി പൊലീസ് താക്കീത് ചെയ്തു വിട്ടു. ശേഷം കേസുകളിലൊന്നും പെടാതെ കഴിയുകയായിരുന്നു. അജിത് കുമാര്‍ നായ്ക്കളെ ഏറെ സ്‌നേഹിച്ചിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. അല്‍സേഷന്‍ ഇനത്തില്‍പ്പെട്ട നായയാണ് വീട്ടിലുണ്ടായിരുന്നത്. ഇതുമായി ബൈക്കില്‍ പോകുന്നതും പതിവായിരുന്നു. അതുകൊണ്ടു തന്നെയാവാം പ്രിയപ്പെട്ട നായയെ തന്‍റെ മരണത്തിലും കൂടെക്കൂട്ടാന്‍ അജിത് കുമാര്‍ തീരുമാനിച്ചതെന്ന് കരുതുന്നു