23 September, 2019 05:05:56 PM
തൊടുപുഴ - മുട്ടം റൂട്ടില്‍ ബൈക്ക് ബസിനടിയില്‍പെട്ട് രണ്ട് യുവാക്കള്‍ക്ക് ഗുരുതര പരിക്ക്
തൊടുപുഴ: മുട്ടം റൂട്ടില്‍ ബൈക്ക് ബസിനടിയില്‍പെട്ട് 2 യുവാക്കള്‍ക്ക് ഗുരുതര പരിക്ക്. ഇടുക്കി സ്വദേശികളായ യുവാക്കളാണ് അപകടത്തില്‍പ്പെട്ടത്. പുളിമൂട്ടില്‍ പെട്രോള്‍ പമ്പിന് സമീപമായിരുന്നു അപകടം. നിയന്ത്രണംവിട്ട ബൈക്ക് ബസിനടിയിലേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു. ഒരു യുവാവിന്‍റെ കാലിലൂടെ ബസ് കയറിയിറങ്ങി. ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്ന് ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതര പരിക്കേറ്റ ഒരാളെ കോലഞ്ചേരിയിലേയ്ക്കാണ് കൊണ്ടുപോയത്.