22 September, 2019 08:59:38 AM
കായംകുളത്ത് ദേശീയപാതയിൽ കാർ മരത്തിൽ ഇടിച്ചുണ്ടായ അപകടത്തിൽ നാലു പേർക്ക് പരിക്ക്
ആലപ്പുഴ: കായംകുളത്ത് ദേശീയപാതയിൽ വാഹനാപകടത്തിൽ നാലു പേർക്ക് പരിക്ക്. കെപിഎസി ജംഗ്ഷനു സമീപം കാർ മരത്തിൽ ഇടിച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റവരെ ആദ്യം കായംകുളം താലൂക്ക് ആശുപത്രിയിലും പിന്നീട് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി. ആറാട്ടുപുഴ സ്വദേശികളായ നാലുപേർക്കാണ് അപകടത്തിൽ പരിക്കേറ്റത്.