20 September, 2019 10:57:59 PM


വീടിനോട് ചേർന്ന് നിർമ്മിച്ച സംരക്ഷണഭിത്തി തകർന്ന് വീണ് ഒന്നര വയസുകാരി മരിച്ചു

 


മുരിക്കാശ്ശേരി: വീടിനോട് ചേർന്ന മൺതിട്ടക്ക് സമീപം നിർമ്മിച്ച  സംരക്ഷണ ഭിത്തി തകർന്ന് വീണ്  ഒന്നര വയസ്സുകാരി മരിച്ചു. മുരിക്കാശ്ശേരി പെരിയാർവാലി സ്വദേശി മരുതുംകുന്നേൽ ജോഷി സുനു ദമ്പതികളുടെ മകളാണ് ദാരുണമായി മരണപ്പെട്ടത്. വീടിനോട് ചേർന്നുള്ള മൺതിട്ട ഇടിഞ്ഞ് വീഴാതിരിക്കാൻ വേണ്ടിയായിരുന്നു ഇഷ്ടിക ഉപയോഗിച്ച് ജോഷി 7 അടിയോളം ഉയരത്തിൽ ഭിത്തി നിർമ്മിച്ചത്. ഭിത്തികൾക്കിടയിൽ മണ്ണ് നിറക്കുന്ന ജോലി അവശേഷിച്ചിരുന്നു. ഒന്നര വയസുകാരിയായ പെൺകുട്ടിയെ മുറ്റത്തിരുത്തിയ ശേഷം മണ്ണ് നിറക്കുന്ന ജോലി തുടരവെ ഭിത്തി തകർന്ന് കുട്ടിയുടെ മേൽ പതിച്ചു. അപകടം നടന്ന ഉടനെ കുട്ടിയെ മുരിക്കാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് വിദഗ്ധ ചികത്സക്കായി കൊണ്ടു പോകുന്നതിനിടയിൽ മരണം സംഭവിക്കുകയായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.6K