17 September, 2019 09:01:51 PM


ആലപ്പുഴയില്‍ 12 ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി



ആലപ്പുഴ : 12 ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി. ചങ്ങനാശേരി കോട്ടമുറി സ്വദേശി അലക്‌സ് സെബാസ്റ്റിയനാണ് പിടിയിലാകുന്നത്. ചാക്കുകളിലാക്കിയാണ് ഇയാള്‍ പുകയില ഉത്പന്നങ്ങള്‍ കൊണ്ടുവന്നത്. ചങ്ങനാശേരിയില്‍ നിന്നും ആലപ്പുഴയിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുന്നതിനിടെയാണ് നര്‍ക്കോട്ടിക് വിഭാഗം പിടികൂടിയത്. ഇവര്‍ക്ക് ലഭിച്ച് രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ വാഹനപരിശോധനിയിലാണ് ഇവ പിടികൂടുന്നത്.


കിടങ്ങറയില്‍ വെച്ചാണ് നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടുന്നത്. ആലപ്പുഴ ഭാഗത്തേക്ക് പുകയില ഉത്പന്നങ്ങള്‍ കടത്തുന്നുവെന്ന രഹസ്യവിവരം നര്‍ക്കോട്ടിക്ക് വിഭാഗം ഡിവൈഎസ്പിക്ക് ലഭിച്ചിരുന്നു. തുടര്‍ന്ന് രാമങ്കരി പോലീസുമായി ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടിയത്.


12 ലക്ഷം രൂപ വരുന്ന ഇരുപത്തി ആറായിരം പാക്കറ്റുകളിലായാണ് പിടികൂടുന്നത്. മധ്യ കേരളത്തിലേക്ക് പുകയില ഉത്പന്നങ്ങള്‍ കടത്തുന്നവരില്‍ പ്രധാന കണ്ണിയാണിയാള്‍ എന്ന് പോലീസ് പറഞ്ഞു. നേരത്തെയും ഇയാള്‍ ഇങ്ങനെയുള്ള കേസുകളില്‍ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്യതതിലൂടെ സംഘത്തിലുള്ള മറ്റുള്ളവരെ കുറിച്ചും പോലീസിന് സൂചനകള്‍ കിട്ടിയിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K