11 September, 2019 10:52:46 PM


ദില്ലിയിൽ നിന്ന് ഓണം ആഘോഷിക്കാൻ നാട്ടിലെത്തിയ വിദ്യാർത്ഥിയെ ആറ്റിൽ വീണ് കാണാതായി



ഹരിപ്പാട്: ഓണം ആഘോഷിക്കാൻ നാട്ടിലെത്തിയ വിദ്യാർത്ഥിയെ ആറ്റിൽ വീണ് കാണാതായി. ദില്ലിയിൽ നിന്ന് നാട്ടിലെത്തിയ കരുവാറ്റ കോട്ടയ്ക്കകത്ത് രാമചന്ദ്രൻ നായർ വത്സലകുമാരി ദമ്പതികളുടെ മകൻ നന്ദു (15) നെയാണ് കാണാതായത്. ഇന്ന് വൈകുന്നേരം 3.30 ഓടെയാണ് സംഭവം.

കരുവാറ്റ പുത്തനാറ്റിൽ തൊമ്മി കടവിൽ കുട്ടുകാരായ രണ്ട് കുട്ടികളോടൊപ്പം ഇറങ്ങിയപ്പോൾ ഒഴുക്കിൽ പെട്ടു മുങ്ങി പോകുകയായിരുന്നു. സമീപത്തുണ്ടായിരുന്ന നാട്ടുകാർ ആറ്റിൽ ചാടി രക്ഷിക്കാൻ ശ്രമിച്ചങ്കിലും ശക്തമായ ഒഴുക്കിൽ താഴ്ന്നുപോകുകയായിരുന്നു. ഡൽഹിയിൽ സ്ഥിരം താമസമാക്കിയ രാമചന്ദ്രൻ നായരും കുടംബവും തിങ്കളാഴ്ച വൈകിട്ടാണ് ഭാര്യവീടായ കരുവാറ്റയിൽ എത്തിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K