07 September, 2019 07:05:26 PM


സി​നി​മാ നി​ർ​മാ​താ​വി​നെ പറ്റിച്ച് 1.2 കോ​ടി അ​ടി​ച്ചു​മാ​റ്റി; കണ്ണൂര്‍ സ്വദേശി ന​ട​നും ഭാ​ര്യ​യും അ​റ​സ്റ്റി​ൽ



ക​ണ്ണൂ​ർ: ഹി​ന്ദി ന​ട​ൻ പ്ര​ശാ​ന്ത് നാ​രാ​യ​ണ​നും ഭാ​ര്യ ഷോ​ണ​യും ത​ട്ടി​പ്പു കേ​സി​ൽ അ​റ​സ്റ്റി​ൽ. സി​നി​മാ നി​ർ​മാ​താ​വി​ൽ​നി​ന്ന് 1.2 കോ​ടി രൂ​പ വ​ഞ്ചി​ച്ച കേ​സി​ലാ​ണ് അ​റ​സ്റ്റ്. നി​ർ​മാ​താ​വ് തോ​മ​സ് പ​ണി​ക്ക​രാ​ണു പ​രാ​തി​ക്കാ​ര​ൻ. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​ട​ക്കാ​ട് പോ​ലീ​സ് മും​ബൈ​യി​ൽ​നി​ന്നു പ്ര​ശാ​ന്തി​നെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. ക​ണ്ണൂ​ർ സ്വ​ദേ​ശി​യാ​ണു പ്ര​ശാ​ന്ത് നാ​രാ​യ​ണ​ൻ. മും​ബൈ​യി​ലു​ള്ള ഇ​ൻ​ടെ​ക് ഇ​മേ​ജ​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡി​ൽ ഡ​യ​റ​ക്ട​റാ​ക്കാ​മെ​ന്നു പ​റ​ഞ്ഞാ​ണു പ്ര​ശാ​ന്ത് 1.20 കോ​ടി രൂ​പ വാ​ങ്ങി ത​ട്ടി​പ്പു​ന​ട​ത്തി​യെ​ന്നാ​ണു പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്.


ആ​റു മാ​സ​ത്തി​നു​ള്ളി​ൽ വ​ൻ തു​ക ലാ​ഭ​മാ​യി ല​ഭി​ക്കു​മെ​ന്നാ​യി​രു​ന്നു വാ​ഗ്ദാ​ന​മെ​ങ്കി​ലും മും​ബൈ​യി​ലെ​ത്തി ക​ന്പ​നി​യെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ച​പ്പോ​ൾ അ​ത്ത​ര​ത്തി​ലൊ​രു ക​ന്പ​നി പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ലെ​ന്ന് അ​റി​ഞ്ഞ​താ​യി തോ​മ​സ് പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ ആ​രോ​പി​ക്കു​ന്നു. തോ​മ​സ് പ​ണി​ക്ക​ർ നി​ർ​മി​ച്ച സി​നി​മാ​ക്കാ​ര​ൻ എ​ന്ന സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കാ​ൻ എ​ത്തി​യ​പ്പോ​ഴാ​ണു പ്ര​ശാ​ന്ത് ത​ട്ടി​പ്പു ന​ട​ത്തി​യ​ത്. പ്ര​ശാ​ന്ത് നാ​രാ​യ​ണ​ന്‍റെ അ​ച്ഛ​ൻ നാ​രാ​യ​ണ​ൻ, ഭാ​ര്യാ പി​താ​വ് ച​ക്ര​വ​ർ​ത്തി എ​ന്നി​വ​രും കേ​സി​ൽ പ്ര​തി​ക​ളാ​ണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.6K