06 September, 2019 10:36:08 AM
കണ്ണൂരില്‍ കനത്ത മഴയിൽ കെട്ടിടം തകർന്ന് വീണ് ഉറങ്ങിക്കിടന്ന വീട്ടമ്മ മരിച്ചു
കണ്ണൂർ: കനത്ത മഴയിൽ കെട്ടിടം തകർന്ന് വീണ് ഉറങ്ങിക്കിടന്ന വീട്ടമ്മ മരിച്ചു. കണ്ണൂർ ചാലയിലെ പൂക്കണ്ടി സരോജിനി (64) യാണ് മരിച്ചത്. ഇന്നലെ രാത്രി 12.30യോടെയാണ് സംഭവം. ഒപ്പമുണ്ടായിരുന്ന സഹോദരൻ രാജൻ പരിക്കുകളോടെ രക്ഷപ്പെട്ടു. മൺകട്ട കൊണ്ട് നിർമ്മിച്ച വീടാണ് തകർന്നത്.
കൊല്ലത്തും സമാനമായ സംഭവം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പാരിപ്പള്ളിക്ക് സമീപം കെട്ടിടം ഇടിഞ്ഞ് വീണ് രണ്ട് പേരാണ് മരിച്ചത്. ശ്രീരാമപുരം സ്വദേശി രഞ്ജിത്, കല്ലറ സ്വദേശി ചന്തു എന്നിവരാണ് മരിച്ചത്. രണ്ട് പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാൾ പരിക്കേൽക്കാതെയും രക്ഷപ്പെട്ടു. പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. പരിക്കേറ്റ രണ്ട് പേരെ പാരിപ്പള്ളി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.