03 September, 2019 07:01:50 PM
നെടുങ്കണ്ടം ടൗണിലെ വീട്ടുവളപ്പില്‍ കഞ്ചാവ് നട്ടുവളര്‍ത്തിയയാള്‍ അറസ്റ്റിൽ; വിൽപ്പനയ്ക്കുള്ള കഞ്ചാവും പിടിച്ചെടുത്തു
നെടുങ്കണ്ടം: ടൗണിലെ വീട്ടില്‍ കഞ്ചാവ് നട്ടുവളര്‍ത്തിയ വീട്ടുടമയെ 25 ഗ്രാം കഞ്ചാവുമായി നെടുങ്കണ്ടം എക്‌സൈസ് സംഘം പിടികൂടി. നെടുങ്കണ്ടം നരിപ്പാറയില്‍ ഈപ്പച്ചന്‍ വില്‍ക്കുവാന്‍ വെച്ച അഞ്ച് ഗ്രാം വീതമുള്ള അഞ്ച് കഞ്ചാവ് പൊതികളാണ് പിടികൂടിയത്. നാല് മാസം പ്രായമുള്ള കഞ്ചാവ് തൈ ആണ് ഇയാളുടെ വീടിനോട് ചേര്‍ന്ന് കണ്ടെത്തിയത്. തൈയ്ക്ക് ആവശ്യമായ വളവും വെള്ളവും നല്‍കി വളര്‍ത്തിയെടുത്തു വരികയായിരുന്നു ഈപ്പച്ചന്‍.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് സംഘം നടത്തിയ മിന്നല്‍ പരിശോധനയിലാണ് യൂണിയന്‍ ബാങ്കിന് സമീപമുള്ള വിട്ടില്‍ നിന്നും കഞ്ചാവ് ചെടിയും, കഞ്ചാവും കണ്ടെത്തിയത്. സ്വന്തം ഉപയോഗത്തിനും നെടുങ്കണ്ടത്തെ ടൗണില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വില്‍പ്പന നടത്തുവാനും തമിഴ്‌നാട്ടില്‍ നിന്നും കഞ്ചാവ് എത്തിക്കുകയായിരുന്നുവെന്ന് എക്‌സൈസ് സംഘം പറയുന്നു.