02 September, 2019 04:00:29 PM


കുമളിയിൽ ബസും ബൈക്കും കുട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു



കുമളി: കെഎസ്ആർടിസി ബസും ബൈക്കും കുട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് കോട്ടയം മെഡിക്കൽ ആശുപത്രിയിൽ ചികത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. അണക്കര അമ്പലമേട് സ്വദേശി ഡെറ്റോസ് ആണ് മരണമടഞ്ഞത്. ആഗസ്റ്റ് 25 ന് അണക്കര, എഴാം മൈലിൽ വെച്ച് ഡെറ്റോസ് സഞ്ചരിച്ചിരുന്ന ബൈക്ക് ബസ്സിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കെറ്റതിനെ തുടർന്ന് ആദ്യം അണക്കരയിലെയും കട്ടപ്പനയിലെ യും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു. ഇന്ന് മരണത്തിന് കീഴടങ്ങി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K