01 September, 2019 02:51:48 PM


കോട്ടയം കല്ലറ സ്വദേശിയായ അധ്യാപകന്‍ ഇരിട്ടിയില്‍ സ്‌കൂളില്‍ കുഴഞ്ഞു വീണ് മരിച്ചു



കണ്ണൂര്‍: കോട്ടയം കല്ലറ സ്വദേശിയായ അധ്യാപകന്‍ കണ്ണൂര്‍ ഇരിട്ടിയില്‍ സ്‌കൂള്‍ വൃത്തിയാക്കുന്നതിനിടെ കുഴഞ്ഞു വീണ് മരിച്ചു. ഇരിട്ടി പേരട്ട ഗവ. എല്‍പി സ്‌കൂള്‍ അധ്യാപകന്‍ കോട്ടയം കല്ലറ പുത്തന്‍പുരയില്‍ പി കെ മധുസൂദനന്‍ (53) ആണ് മരിച്ചത്. സ്‌കൂള്‍ വൃത്തിയാക്കുന്നതിനിടെ കുഴഞ്ഞുവീണ മധുസൂദനനെ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കല്ലറ മുന്‍ ഗ്രാമപഞ്ചായത്ത് അംഗം പി.കെ.കൊച്ചുകുഞ്ഞിന്‍റെ മകനാണ്. ഭാര്യ: ചിങ്ങവനം ബിജുനിവാസില്‍ ഗീത. മക്കള്‍: വിഷ്ണു, വര്‍ഷ. സംസ്‌കാരം നടത്തി.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K