26 March, 2016 11:02:21 AM


സുഹൃത്തുക്കള്‍ വാടകമുറിയില്‍‍ തൂങ്ങി മരിച്ച നിലയില്‍



കണ്ണൂര്‍ : സുഹൃത്തുക്കളെ വാടകമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആലക്കോട് പുതിയപുരയില്‍ രാജു (52), രയറോം കാക്കടവിലെ പ്ലാവിലകത്ത് കണ്ണന്‍ (33) എന്നിവരെയാണ് ആലക്കോടിന് സമീപത്തെ വാടകമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. 

ശനിയാഴ്ച പുലര്‍ച്ചെ 1.30 ഓടെ തങ്ങള്‍ മരിക്കാന്‍ പോവുകയാണെന്ന് കണ്ണന്‍ ഒരു സുഹൃത്തിനെ വിവരം അറിയിച്ചിരുന്നു. ഇതിനെതുടര്‍ന്ന് സുഹൃത്ത് പോലീസില്‍ വിവരമറിയിക്കുകയും പോലീസും സരഹൃത്തുക്കളും ചേര്‍ന്ന് ഇരുവരുടെയും വീടുകളിലെത്തുകയായിരുന്നു. എന്നാല്‍ ഇവരെ കണ്ടെത്താനായില്ല. 

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് രാജു ആലപ്പാട് വാടകയ്ക്കെടുത്ത മുറയില്‍ ഇരുവരെയും തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. 

ആലക്കോട് ടൗണിലെ ടാക്സി ഡ്രൈവറാണ് രാജു. കണ്ണന്‍ ലോട്ടറി തൊഴിലാളിയും. രോഗസംബന്ധമായ കാരണങ്ങളാലാണ് ഇരുവരും ആത്മഹത്യ ചെയ്തതെന്നാണ് പോലീസ് നിഗമനം. രാജുവിന്‍റെ വായില്‍ ചെറിയൊരു മുഴ കണ്ടെത്തുകയും ഇത് വിശദമായി പരിശോധിക്കണമെന്നും ഡോക്ടര്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതോടെ രാജു ഏറെ ദുഖിതനായിരുന്നു. കരള്‍ സംബന്ധമായ അസുഖത്തിനാല്‍ കണ്ണനും ചികിത്സയിലായിരുന്നു. 

കണ്ണന്‍ അവിവാഹിതനാണ്. പരേതയായ വത്സമ്മയാണ് രാജുവിന്‍റെ ഭാര്യ. അരവിന്ദ്, ശ്രീലക്ഷ്മി എന്നിവര്‍ മക്കളാണ്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.5K