29 December, 2015 12:28:55 PM
ചെറവല്ലൂര്‍ മുസ്ലിംലീഗ് ഓഫീസില്‍ കരിഓയില്‍ ഒഴിച്ചു
മലപ്പുറം: ചെറവല്ലൂര്‍ മുസ്ലിംലീഗ് ഓഫീസില്‍ കരിഓയില്‍ ഒഴിച്ചു. ചെറവല്ലൂരിലെ പാണക്കാട് ശിഹാബ് തങ്ങള്‍ സ്മാരക മുസ്ലിം ലീഗ് ഓഫീസിന്‍റെ മുന്‍ ഭാഗത്തും ചുമരിലും വാതിലിനു മുകളിലുമാണ് കരിഓയില്‍ ഒഴിച്ചതായി കാണപ്പെട്ടത്. ഓഫീസിന് മുന്നിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലും കരി ഓയില്‍ ഒഴിച്ചതായി കണ്ടെത്തി.
മുസ്ലിംലീഗ് ഭാരവാഹികളായ സുബൈര്‍ കൊട്ടിലിങ്ങല്‍, സി.കുഞ്ഞിബാപ്പു, എന്‍.വി.ജലീല്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ പോലീസില്‍ പരാതി നല്‍കി. പോലീസ് അന്വേഷണം തുടങ്ങി.
അതേസമയം കഴിഞ്ഞവര്‍ഷം ഡിസംബര്‍ 22ന് ഇതുപോലെത്തന്നെ കരിഓയില്‍ ഒഴിച്ച സംഭവമുണ്ടാവുകയും പോലീസില്‍ പരാതിനല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ കാര്യമായ അന്വേഷണം ഉണ്ടായില്ലെന്ന് ലീഗ്പ്രവര്‍ത്തകര്‍ പറഞ്ഞു.