23 August, 2019 09:50:42 PM


ആലപ്പുഴയില്‍ ലോറിയും കാറും കൂട്ടിയിടിച്ചു: സീറ്റ് ബല്‍റ്റ് മുറുകി ഏഴു വയസുകാരന് ദാരുണാന്ത്യം



ആലപ്പുഴ: ആലപ്പുഴ തിരുവിഴയില്‍ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ സീറ്റ് ബല്‍റ്റ് വയറ്റില്‍ മുറുകി ഏഴു വയസുകാരന് ദാരുണാന്ത്യം. ഡ്യൂറോഫ്‌ളക്‌സ് ചെയര്‍മാന്‍ ജോര്‍ജ് എല്‍ മാത്യുവിന്‍റെ പേരക്കുട്ടിയും തോമസ് - മറിയം ദമ്പതികളുടെ മകനുമായ ജോഹര്‍ ആണ് മരിച്ചത്. അപകടസമയത്ത് സീറ്റ് ബെല്‍റ്റ് വയറ്റില്‍ മുറുകി ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമേറ്റതാണത്രേ മരണകാരണം.


തോമസും മറിയവും മക്കളായ ജോഹര്‍, മൂന്നര വയസുകാരി ദയ എന്നിവരോടൊപ്പം തമിഴ്നാട്ടില്‍ നിന്ന് ആലപ്പുഴയിലേക്ക് തിരികെ വരുന്ന വഴിയായിരുന്നു അപകടം. കാറിനുള്ളില്‍ കുടുങ്ങിയ ഇവരെ ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്നാണ് പുറത്തെടുത്തത്. ജോഹര്‍ സംഭവസ്ഥലത്തു തന്നെ മരിച്ചു. തോമസും മറിയവും ദയയും എറമാകുളത്തെ സ്വകാര്യ ആശുപത്രിയിലാണ്. ജെഹറിന്‍റെ മൃതദേഹം ചേര്‍ത്തല താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K