10 August, 2019 02:58:34 PM


മൂന്നാര്‍ മോഡല്‍ റസിഡൻഷ്യൽ സ്കൂളിൽ നിന്ന് പതിനൊന്ന് വിദ്യാര്‍ത്ഥികളെ കാണാതായി



മൂന്നാര്‍: മൂന്നാര്‍ മോഡല്‍ റസിഡൻഷ്യൽ സ്കൂളിൽ നിന്ന് പതിനൊന്ന് വിദ്യാര്‍ത്ഥികളെ കാണാതായി. ആദിവാസി മേഖലകളില്‍ നിന്നുള്ള 23 കുട്ടികളെയാണ് സ്കൂളില്‍ നിന്ന് കാണാതായത്. ഇവരില്‍ 12 കുട്ടികളെ ഇടമലക്കുടിയിലെ പെട്ടിമുടിയിൽ നിന്ന് കണ്ടെത്തി. ബാക്കിയുള്ള 11 പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. 

മഴ ശക്തമായതോടെ കുട്ടികൾ വീടുകളിലേക്ക് പോയിരിക്കാമെന്നാണ് അധികൃതരുടെ നിഗമനം. പൊലീസിന്‍റെയും വനം വകുപ്പിന്‍റെയും നേതൃത്വത്തിലാണ് അന്വേഷണം. വിദ്യാര്‍ത്ഥികളെ കാണാതായ  വിവരം വൈകിയാണ് അറിഞ്ഞതെന്നാണ് മോഡല്‍ റസിഡൻഷ്യൽ സ്കൂൾ അധികൃതർ പറയുന്നത്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K