09 August, 2019 06:43:27 PM
എം.ജി. സർവകലാശാല ലേഡീസ് ഫിറ്റ്‌നസ് സെന്‍ററിൽ വനിത ഇൻസ്ട്രക്ടർ; അപേക്ഷ 15 വരെ
കോട്ടയം: മഹാത്മാ ഗാന്ധി സർവകലാശാല ലേഡീസ് ഫിറ്റ്‌നസ് സെന്ററിൽ കരാറടിസ്ഥാനത്തിൽ വനിത ഇൻസ്ട്രക്ടറെ നിയോഗിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒരു വർഷമാണ് കാലാവധി. മാസം 12500 രൂപയാണ് പ്രതിഫലം. യോഗ്യത: പ്ലസ്ടു പാസായിരിക്കണം, വെയിറ്റ് ലിഫ്റ്റിംഗ്, പവർ ലിഫ്റ്റിംഗ്, ബോഡി ബിൽഡിങ് ഇവയിലേതെങ്കിലുമുള്ള പ്രവൃത്തിപരിചയം, അംഗീകൃത സ്ഥാപനങ്ങളിൽ ആറുമാസത്തിൽ കുറയാതെ വനിത ഇൻസ്ട്രക്ടറെന്ന നിലയിലുള്ള പ്രവൃത്തി പരിചയം, അംഗീകൃത അലോപ്പതി ഡോക്ടറിൽ നിന്നുള്ള ഫിസിക്കൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ്. പ്രവൃത്തിസമയം രാവിലെ ഏഴുമുതൽ ഒൻപതുവരെയും വൈകീട്ട് നാലു മുതൽ ഏഴുവരെയും ആയിരിക്കും. താല്പര്യമുള്ളവർ വിശദമായ ബയോഡാറ്റയും ബന്ധപ്പെട്ട രേഖകളും സഹിതം ഡെപ്യൂട്ടി രജിസ്ട്രാർ 2 (ഭരണ വിഭാഗം), മഹാത്മാ ഗാന്ധി സർവകലാശാല, പ്രിയദർശിനി ഹിൽസ് പി.ഒ., അതിരമ്പുഴ - 686560 എന്ന വിലാസത്തിൽ ഓഗസ്റ്റ് 15ന് വൈകീട്ട് അഞ്ചിന് മുമ്പായി അപേക്ഷ സമർപ്പിക്കണം.