08 August, 2019 11:46:26 PM
പറശിനിക്കടവ് ക്ഷേത്രത്തിൽ വെള്ളം കയറി; കനത്ത മഴയിൽ കുടുങ്ങിയ ഭക്തരെ തോണിയിൽ രക്ഷപ്പെടുത്തി
തളിപ്പറമ്പ്: വളപട്ടണം പുഴയിൽ വെള്ളമുയർന്നതിനെ തുടർന്ന് പറശിനിക്കടവ് ക്ഷേത്രത്തിൽ വെള്ളം കയറി. വെള്ളക്കയറ്റം ശക്തമായതിനെ തുടർന്നു ക്ഷേത്രത്തിലെ തിരുവപ്പന വെള്ളാട്ടം നിർത്തി വച്ചു. പുലർച്ചെ നാലരയോടെ തുടങ്ങിയ ചടങ്ങുകൾ അഞ്ചരയോടെ നിർത്തുകയായിരുന്നു. കനത്ത മഴയിൽ ക്ഷേത്രത്തിനകത്ത് കുടുങ്ങിയ ഭക്തരെ തോണിയിലാണ് പുറത്തേക്ക് കൊണ്ടുവന്നത്. കഴിഞ്ഞ 15 വർഷത്തിനിടയിലെ ഏറ്റവും വലിയ വെള്ളപ്പൊക്കമാണ് ഇന്നലെയുണ്ടായതെന്ന് ക്ഷേത്രം അധികൃതർ പറഞ്ഞു.