06 August, 2019 09:45:31 PM


മഴ ശക്തം : കല്ലാര്‍കുട്ടി, പാംബ്ല, മലങ്കര അണക്കെട്ടുകള്‍ നാളെ തുറക്കും

 

Rain, Dam, Idukki


തൊടുപുഴ : സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. മഴയില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഇടുക്കിയിലെ മൂന്ന് അണക്കെട്ടുകള്‍ നാളെ തുറക്കും കല്ലാര്‍കുട്ടി, പാംബ്ല, മലങ്കര എന്നീ അണക്കെട്ടുകളാണ് തുറക്കുക.

കല്ലാര്‍കുട്ടി, പാംബ്ല അണക്കെട്ടിലെ രണ്ട് ഷട്ടറുകള്‍ വീതവും മലങ്കര അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകളുമാണ് തുറക്കുക. 30 സെന്റീമീറ്റര്‍ ഉയരത്തിലാണ് ഷട്ടറുകള്‍ തുറക്കുക. ഷട്ടറുകള്‍ തുറക്കുന്നതിനാല്‍ മൂന്ന് അണക്കെട്ടുകളുമായി ബന്ധപ്പെട്ട നദിയുടെ കരകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K