19 July, 2019 09:37:46 PM
പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥന് മര്‍ദ്ദനം; അക്രമികള്‍ക്കെതിരെ നടപടി എടുക്കാന്‍ മന്ത്രിയുടെ നിര്‍ദ്ദേശം
കായംകുളം: ഔദ്യോഗിക കൃത്യനിർവ്വഹണത്തിനിടെ ആക്രമണത്തിൽ പരിക്ക് പറ്റി കായംകുളം താലൂക്ക് ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥനെ മന്ത്രി ജിയസുധാകരന്‍ സന്ദര്‍ശിച്ചു. കെട്ടിടവിഭാഗം സെക്കന്‍റ് ഗ്രേഡ് ഓവർസിയറായി ജോലി ചെയ്യുന്ന നിസാറിനാണ് അക്രമത്തില്‍ പരിക്കേറ്റത്. കുറ്റവാളിക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആലപ്പുഴ ജില്ലാ പോലീസ് മേധാവിയോട് മന്ത്രി ആവശ്യപ്പെട്ടു.