17 July, 2019 02:21:34 PM


കടുവാത്തോല്‍ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ തമിഴ്നാട്ടില്‍ നിന്നുള്ള അഞ്ചംഗ സംഘം കുമളിയില്‍ അറസ്റ്റില്‍



കുമളി: തമിഴ്‍നാട്ടില്‍ നിന്ന് കൊണ്ടുവന്ന കടുവാത്തോല്‍ വില്‍ക്കാന്‍ കൊണ്ടു പോകുന്നതിനിടെ അഞ്ചംഗ സംഘം കുമളിയില്‍ വനപാലകരുടെ പിടിയിലായി. തമിഴ്‍നാട് സ്വദേശികളായ ഇവര്‍ അനധികൃതമായി ശേഖരിച്ച കടുവാത്തോല്‍ വില്‍ക്കാനായി മുണ്ടക്കയം ഭാഗത്തേക്ക് കാറില്‍ കൊണ്ടുവരികയായിരുന്നു. തമിഴ്നാട് സ്വദേശികളായ നാരായണന്‍, ചക്കരൈ, മുരുകന്‍, കരുപ്പസ്വാമി, രത്തിനവേല്‍ എന്നിവരാണ് പിടിയിലായത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാറും പിടിച്ചെടുത്തു. പീരുമേട് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ ഈ മാസം 30 വരെ റിമാന്‍റ് ചെയ്തു. കുമളി വണ്ടിപ്പെരിയാര്‍ 59-ാം മൈല്‍ ഭാഗത്ത് രാത്രികാല പരിശോധന നടത്തുന്നതിനിടെ വള്ളക്കടവ് ഡെപ്യൂട്ടി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ സി അജയന്‍റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് ഇവരെ പിടികൂടിയത്.  



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K