16 July, 2019 07:59:24 PM
കുളികഴിഞ്ഞ കുട്ടികൾ ചുവന്ന ട്രൗസർ കുടഞ്ഞപ്പോൾ എടക്കാട് ട്രെയിൻ നിർത്തി; ജാമ്യമില്ലാ കുറ്റമെന്ന് ഉദ്യോഗസ്ഥർ
കണ്ണൂർ: റെയിൽവേ പാളത്തിനു സമീപമുള്ള കുളത്തില്‍ കുളിച്ചു കയറിയ കുട്ടികളിലൊരാൾ ചുവപ്പു നിറമുള്ള ട്രൗസർ എടുത്ത് കുടഞ്ഞപ്പോൾ അപകടസൂചനയാണെന്നു കരുതി ലോക്കോ പൈലറ്റ് ട്രെയിൻ നിർത്തി. ഇന്നലെ ഉച്ചയ്ക്ക് 12.15ന് കണ്ണൂർ എടക്കാട് റെയിൽവേ സ്റ്റേഷനിലാണ് സംഭവം. എറണാകുളം- കണ്ണൂര്‍ ഇന്റര്‍സിറ്റി എക്സ്പ്രസാണ് അഞ്ച് മിനിറ്റിലേറെ എടക്കാട് നിര്‍ത്തേണ്ടി വന്നത്.
വീട്ടില്‍ അറിയാതെ കുളിക്കാനെത്തിയ 15 വയസില്‍ താഴെയുള്ള നാല് കുട്ടികള്‍ തങ്ങളുടെ വസ്ത്രങ്ങള്‍ അഴിച്ചു ഒന്നാം പ്ലാറ്റ് ഫോം അവസാനിക്കുന്നിടത്ത് എടക്കാട് സ്റ്റേഷന്റെ പേര് എഴുതിയ ബോര്‍ഡിനടുത്തുള്ള മരപ്പൊത്തില്‍ സൂക്ഷിച്ചു. കുളി കഴിഞ്ഞു തിരിച്ചെത്തി വസ്ത്രം മാറുന്നതിനിടയില്‍ ഒരാള്‍ ചുവപ്പ് നിറമുള്ള ട്രൗസര്‍ കൈയിലെടുത്ത് കുടയുന്നതിനിടയിലാണ് ട്രെയിന്‍ കടന്നു വന്നത്. ചുവപ്പ് തുണി ഉയര്‍ത്തുന്നതു കണ്ട് അപകട മുന്നറിയിപ്പാണെന്നു കരുതി ലോക്കോ പൈലറ്റ് ട്രെയിന്‍ നിര്‍ത്തി.
വിവരമറിഞ്ഞു ആര്‍പിഎഫ് കുട്ടികളെ അന്വേഷിച്ചു കണ്ടെത്തി. ചൈല്‍ഡ് ലൈന്‍ കോ- ഓര്‍ഡിനേറ്റര്‍ സുമേഷ് കുട്ടികളുമായി സംസാരിച്ച് സംഭവം വ്യക്തമായതിനെ രക്ഷിതാക്കളെ വിളിച്ചു വരുത്തി വിട്ടയച്ചു. കാരണമില്ലാതെ ട്രെയിന്‍ നിര്‍ത്തിക്കുന്നതു ജാമ്യമില്ലാ കുറ്റമാണ്. നടാൽ ഗേറ്റിൽ സിഗ്നൽ തെറ്റിച്ച സംഭവത്തിനിടയിലാണ് ട്രെയിൻ നിർത്തിയിട്ട സംഭവം നടന്നിരിക്കുന്നത്.