01 July, 2019 10:39:47 PM
നെടുങ്കണ്ടത്തെ കസ്റ്റഡി മരണത്തില്‍ പീരുമേട് സബ് ജയില്‍ അധികൃതര്‍ക്കെതിരെ അന്വേഷണം
പീരുമേട്: നെടുങ്കണ്ടത്തെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് പീരുമേട് സബ് ജയില്‍ അധികൃതര്‍ക്കെതിരെ അന്വേഷണം. ജയില്‍ ഡി.ജി.പി ഋഷിരാജ് സിംഗാണ് അന്വേഷണം പ്രഖ്യാപിച്ചത്. നാല് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദ്ദേശം. ജയില്‍ ഡി.ഐ.ജി സാം തങ്കയ്യനാണ് അന്വേഷണ ചുമതല.
പീരുമേട് കസ്റ്റഡി മരണത്തില്‍ ജയില്‍ അധികൃതര്‍ക്ക് വീഴ്ച സംഭവിച്ചതായി ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. പോലീസ് കസ്റ്റഡിയില്‍ ക്രൂരമര്‍ദ്ദനമേറ്റ രാജ്കുമാറിന് ന്യൂമോണിയ ബാധിച്ചിരുന്നു. ന്യൂമോണിയയ്ക്ക് കാരണം കൃത്യസമയത്ത് ചികിത്സ നല്‍കാത്തതാണെന്നും പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. രാജ്കുമാറിന് ചികിത്സ നല്‍കുന്നതിലുണ്ടായ വീഴ്ച മനപൂര്‍വമാണോയെന്നും അന്വേഷിക്കുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.
അതിനിടെ രാജ്കുമാറിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ജയില്‍ ഡി.ജി.പിക്ക് മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഇന്‍ക്വസ്റ്റ്, മജിസ്റ്റീരിയല്‍ എന്‍ക്വയറി റിപ്പോര്‍ട്ട് എന്നിവ ഉടന്‍ ഹാജരാക്കണമെന്നാണ് മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമനിക്കിന്റെ നിര്‍ദ്ദേശം. അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ സംസ്ഥാന പോലീസ് മേധാവിക്ക് കഴിഞ്ഞ ആഴ്ച മനുഷ്യാകവകാശ കമ്മീഷന്‍ റിര്‍ദ്ദേശം നല്‍കിയിരുന്നു