30 June, 2019 09:48:13 PM
വില്‍പ്പനയ്ക്ക് ശേഷം മിച്ചം വന്ന മൂന്ന് ടിക്കറ്റില്‍ ഒന്നിലൂടെ ഒന്നാം സമ്മാനം; ലക്ഷപ്രഭുവായി ഏജന്‍റ്
ചേര്‍ത്തല: വില്‍പ്പനയ്ക്ക് ശേഷം മിച്ചം വന്ന ലോട്ടറിയിലൂടെ ലക്ഷപ്രഭുവായി ഏജന്‍റ്. 80 ലക്ഷത്തിന്‍റെ ഒന്നാം സമ്മാനമാണ് പൂച്ചാക്കൽ മാക്കേക്കടവിൽ ഗുരുനാഥൻ ലക്കി സെന്‍റർ എന്ന പേരിൽ ലോട്ടറി ഏജൻസി നടത്തിവരുന്ന പുഷ്പശരന് ലോട്ടറിയടിച്ചത്. കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനമാണ് പുഷ്പശരന് ലഭിച്ചത്. 3 ലോട്ടറി ടിക്കറ്റുകൾ മിച്ചം വന്നിരുന്നു. ഇതിലൊന്നാണ് സമ്മാനാർഹമായത്.
കെബി 442542 എന്ന ടിക്കറ്റ് നമ്പറിലൂടെയാണ് പുഷ്പശരനെ തേടി ഭാഗ്യമെത്തിയത്. രജിസ്ട്രേഷൻ വകുപ്പിലെ ഉദ്യോഗസ്ഥനായിരുന്ന പുഷ്പശരൻ വിരമിച്ച ശേഷം പൊതുപ്രവർത്തനങ്ങളിൽ സജീവമാണ്. ജനയുഗം ഉൾപ്പടെയുള്ള പത്രങ്ങളുടെ ഏജൻറായും പ്രവർത്തിക്കുന്നുണ്ട്. മാക്കേക്കടവ് 503-ാം നമ്പർ കയർ വ്യവസായ സഹകരണ സംഘത്തിന്‍റെ പ്രസിഡന്‍റ് കൂടിയാണ് പുഷ്പശരന്‍.