30 June, 2019 05:05:01 PM
ഞാറു നട്ടും ട്രാക്ടര്‍ ഓടിച്ചും ആലത്തൂരിന്‍റെ സ്വന്തമായി രമ്യ; എം.പി തങ്ങളുടെ മുത്താണെന്ന് നാട്ടുകാര്‍
പാലക്കാട്: ആലത്തൂരില്‍ നിന്ന് ചരിത്ര വിജയം നേടിയ രമ്യ ഹരിദാസ് സ്വന്തം മണ്ഡലത്തിലെ വയലില്‍ ട്രാക്ടര്‍ ഓടിച്ചും ഞാറു നട്ടും നാടിന്‍റെ പ്രിയതാരമായി മാറി. ജയിച്ചാല്‍ മണ്ഡലത്തില്‍ തന്നെ കാണുമെന്ന് രമ്യ നാട്ടുകാരോട് പറഞ്ഞപ്പോള്‍ ആരും ഇത്ര പ്രതീക്ഷിച്ച് കാണില്ല. ഞാറു നടുന്നതും ട്രാക്ടര്‍ ഓടിക്കുന്നതും എം.പി തന്നെയാണ് തന്‍റെ ഫേയ്‌സ്ബുക്ക് പേജില്‍ പങ്കുവെച്ചത്. ഇനി കാണാനിരിക്കുന്നതെ ഒള്ളു എന്നാണ് ആരാധകര്‍ പറയുന്നത്.
വീഡിയോകള്‍ വൈറലായതോടൊപ്പം രമ്യയെ വാനോളം പുകഴ്ത്തി കമന്‍റുകളും പ്രത്യക്ഷപ്പെട്ടുതുടങ്ങി. 'പാട്ടുപാടിയും ട്രാക്ടര്‍ ഓടിച്ചും ആലത്തൂരിന്‍റെ പ്രിയപ്പെട്ട എം.പി', 'തൂണിലും തുരുമ്പിലും രമ്യയുണ്ട്', 'ഒരു പാര്‍ലമെന്‍റ് മെമ്പര്‍ ആണോ ട്രാക്ടര്‍ ഓടിക്കുന്നത്' 'ഓരോരു പഞ്ചായത്ത് മെമ്പര്‍മാരുടെ അഹങ്കാരം കാണുമ്പോഴാണ് രമ്യയെ അഭിനന്ദിക്കാന്‍ തോന്നുന്നത്, മുത്താണ് രമ്യ' എന്നിങ്ങനെ പോകുന്നു കമന്‍റുകള്‍.
തെരഞ്ഞെടുപ്പില്‍ സിറ്റിംഗ് എംപിയായ പി.കെ ബിജുവിനെ ഒന്നര ലക്ഷത്തിലേറെ വോട്ടിന് പരാജയപ്പെടുത്തിയാണ് രമ്യ ഹരിദാസിന്‍റെ ജയം. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ആയിരിക്കെയായിരുന്നു ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ രമ്യയെത്തിയത്