24 June, 2019 08:41:49 PM
വീട്ടുവളപ്പില്‍ കഞ്ചാവ് ചെടികള്‍ നട്ടുവളര്‍ത്തിയ വയോധികന്‍ വണ്ടിപെരിയാറില്‍ അറസ്റ്റില്‍
പീരുമേട്: വണ്ടിപെരിയാറില്‍ വീട്ടുവളപ്പില്‍ നട്ടുവളര്‍ത്തിയ ആറ് കഞ്ചാവുചെടികളുമായി വയോധികന്‍ അറസ്റ്റില്‍. ആനക്കുത്ത് വളവില്‍ ബോയങ്കാട് ലയത്തില്‍ താമസിക്കുന്ന അയ്യപ്പന്‍ ആണ് എക്സൈസ് ഇന്‍സ്പെക്ടര്‍ എസ് പ്രമോദും സംഘവും നടത്തിയ റെയ്ഡില്‍ പിടിയിലായത്. 36 മുതല്‍ 108 സെമി വരെ ഉയരമുള്ള ചെടികള്‍ കൂടാതെ 25 ഗ്രാം കഞ്ചാവും ഇയാളില്‍ നിന്ന് പിടിച്ചെടുത്തു.