21 June, 2019 01:30:38 PM
വില്‍പ്പനയ്ക്കായി സൂക്ഷിച്ച എട്ട് ലിറ്റര്‍ വിദേശ മദ്യവുമായി ചെറുതോണിയില്‍ വയോധകന്‍ പിടിയില്‍
ചെറുതോണി: എക്‌സൈസ് നടത്തിയ പരിശോധനയില്‍ മദ്യവില്‍പ്പനക്കാരന്‍ പിടിയില്‍. കൊന്നത്തടി കുരിശുകുത്തി ചോലച്ചുവട്ടില്‍ ജോര്‍ജ് (69) ആണ് അറസ്റ്റിലായത്. ഇയാളുടെ പക്കല്‍ നിന്ന് എട്ട് ലിറ്റര്‍ മദ്യം പിടികൂടി. പ്രതിക്കെതിരെ വെള്ളത്തൂവല്‍ പൊലിസില്‍ മുമ്പ് സമാനമായ കേസെടുത്തിരുന്നു. തങ്കമണി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സി.കെ. സുനില്‍രാജിന്റെ നേതൃത്വത്തിലുള്ള് സംഘമാണ് കേസ് പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.