29 December, 2015 10:42:52 AM


മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും ജില്ലയില്‍ ഏറ്റവും കുടുതല്‍ ചികിത്സ ധനസഹായം അനുവദിച്ചത്‌ ബത്തേരിയില്‍



ബത്തേരി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും ജില്ലയില്‍ ഏറ്റവും കുടുതല്‍ ചികിത്സ ധനസഹായം അനുവദിച്ചത്‌ ബത്തേരി നിയോജക മണ്ഡലത്തില്‍. നാലുവര്‍ഷകൊണ്ട്‌ ഏഴരകോടി രൂപയാണ്‌ നല്‍കിയത്‌. ജില്ലയില്‍ ആകെ 15 കോടിയോളമാണ്‌ വിതരണം ചെയ്‌തത്‌. ഇതില്‍ ഏഴരകോടിരൂപയും വിതരണം ചെയ്‌തത്‌ ബത്തേരി നിയോജക മണ്ഡലത്തിലാണ്‌. മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കപരിപാടിയിലും എം.എല്‍.എ നടത്തിയ ഗ്രാമ സമ്പര്‍ക്ക പരിപാടിയിലും ലഭിച്ച അപേക്ഷകളും വില്ലേജ്‌ ,താലൂക്ക്‌ ഓഫീസുകള്‍ മുഖേന ലഭിച്ച 6000 അപേക്ഷകളും പരിഗണിച്ചാണ്‌ ഇത്രയും തുക വിതണം ചെയ്‌തത്‌. സുല്‍ത്താന്‍ ബത്തേരി മിനിസിവില്‍ സ്‌റ്റേഷന്‍ ഹാളില്‍ കഴിഞ്ഞദിവസം നടത്തിയ ചികിത്സ ധനസഹായ വിതരണത്തില്‍ 200 അപേക്ഷകര്‍ക്കായി 35 ലക്ഷം രൂപയാണ്‌ വിതരണം ചെയ്‌തത്‌. പരിപാടി ഐ.സി.ബാലകൃഷ്‌ണന്‍ എം.എല്‍.എ. ഉദ്‌ഘാടനം ചെയ്‌തു. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K