11 June, 2019 10:08:36 PM


ഇലഞ്ഞിയിലെ സി.എഫ്.ആര്‍.ഡി പഴം പച്ചക്കറി സംസ്‌കരണ ശാലയില്‍ പ്ലാന്‍റ് മാനേജരുടെ ഒഴിവ്

കൊച്ചി: പത്തനംതിട്ട ജില്ലയിലെ കോന്നിയില്‍ പ്രവര്‍ത്തിക്കുന്ന കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്റ് ഡവലപ്‌മെന്റ് (സി.എഫ്.ആര്‍.ഡി) കീഴില്‍ എറണാകുളം ജില്ലയില്‍ ഇലഞ്ഞി പഞ്ചായത്തില്‍ നിര്‍മ്മാണത്തിലിരിക്കുന്ന പഴം പച്ചക്കറി സംസ്‌കരണശാലയിലേക്ക് 25000 രൂപ പ്രതിമാസ വേതനനിരക്കില്‍ ഒരു പ്ലാന്റ് മാനേജരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു.

യോഗ്യത ഫുഡ് ടെക്‌നോളജി ആന്റ് ക്വാളിറ്റി അഷ്വറന്‍സ്/ഫുഡ് സയന്‍സ്/ഫുഡ് എഞ്ചിനീയറിംഗ് വിഷയത്തില്‍ 50 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബിരുദാനന്തര  ബിരുദവും ഫുഡ് പ്രോസസിംഗ് രംഗത്തോ/ഫുഡ് ലബോറട്ടറികളിലോ അഞ്ച് വര്‍ഷത്തില്‍ കുറയാത്ത ഭക്ഷ്യസംസ്‌കരണത്തിലുളള പ്രവൃത്തി പരിചയവും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 22. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാഫോമിനും www.supplycokerala.com സന്ദര്‍ശിക്കുക.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K