04 June, 2019 08:47:56 PM
സര്‍ക്കാര്‍ ഹോമിയോ ആശുപത്രികളില്‍ നേഴ്സിംഗ് അസിസ്റ്റന്‍റ്; വാക്ക് ഇന്‍ ഇന്‍റര്‍വ്യു ജൂണ്‍ 10ന്
കോട്ടയം: ജില്ലയിലെ സര്‍ക്കാര്‍ ഹോമിയോ ആശുപത്രികളില്‍ നാഷണല്‍ ആയുഷ് മിഷന് കീഴില്‍ നേഴ്സിംഗ് അസിസ്റ്റന്‍റ് തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനത്തിന് ജൂണ്‍ 10ന് രാവിലെ 10.30ന് വാക്-ഇന്‍-ഇന്‍റര്‍വ്യൂ നടത്തും. 10-ാം ക്ലാസ് വിജയിച്ച 45 വയസ്സില്‍ കവിയാത്തവര്‍ക്ക് പങ്കെടുക്കാം. രജിസ്റ്റേര്‍ഡ് ഹോമിയോ പ്രാക്ടീഷണറില്‍ നിന്നും ലഭിച്ച മുന്നു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. താത്പര്യമുളളവര്‍ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റ്, ബയോഡേറ്റാ എന്നിവ സഹിതം നാഗമ്പടം പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന് സമീപം സെന്‍റ് ആന്‍റണീസ് കോംപ്ലക്സില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസില്‍ രാവിലെ 10ന് എത്തണം. ഫോണ്‍: 0481 2583516