24 May, 2019 12:20:27 PM


ഹണിമൂണിന് പോയ ദമ്പതികൾ സഞ്ചരിച്ച കാറിൽ ലോറിയിടിച്ച് 4 കണ്ണൂർ സ്വദേശികൾ മരിച്ചു



കണ്ണൂര്‍: ബാംഗ്ലൂരിലേക്ക് ഹണിമൂണിന് പോയ ദമ്പതികൾ സഞ്ചരിച്ച കാറിൽ ടാങ്കർ ലോറിയിടിച്ച് നാല് കണ്ണൂർ സ്വദേശികൾ മരിച്ചു. കൂത്തുപറമ്പ് പൂക്കോട് കുന്നപ്പാടി ഈക്കിലിശ്ശേരി സ്വദേശി ജയദീപ് (31), ഭാര്യ ജ്ഞാന തീർത്ഥ (28), സുഹൃത്തായ വീഡിയോ ഗ്രാഫർ കിരൺ (32), ഭാര്യ ചൊക്ലി യു പി സ്കൂൾ സംസ്കൃതം അധ്യാപിക ജിൻസി (27) എന്നിവരാണ് മരണപ്പെട്ടത്. ഇന്നലെ രാത്രിയിൽ നാട്ടിലേക്ക് മടങ്ങിയ ഇവരുടെ കാർ പുലർച്ചെ മാണ്ഡ്യക്കടുത്തുള്ള മധൂർ എന്ന സ്ഥലത്ത് വച്ചാണ് അപകടത്തിൽ പെട്ടത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K