18 March, 2016 04:03:51 PM


സിപിഎം ഓഫീസിന് നേരെ ബോംബേറ് : ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍



കണ്ണൂര്‍ : സിപിഎം ചാവശേരി ലോക്കല്‍ കമ്മറ്റി ഓഫീസ് പ്രവര്‍ത്തിക്കുന്ന എകെജി മന്ദിരത്തിനു നേരെ ബോംബേറ്. സംഭവത്തില്‍ പടിക്കല്‍ചാലിലെ പി.പി.ലിജിത്തിനെ (25) അറസ്റ്റ് ചെയ്തു. 

അക്രമികള്‍ സഞ്ചരിച്ച ബൈക്ക് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൂട്ടുപ്രതികളിലൊരാളെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും ഇയാളും ഉടന്‍ അറസ്റ്റിലാകുമെന്നുമാണ് പോലീസ് പറയുന്നത്. 

ബുധനാഴ്ച രാത്രി 10.30 നാണ് ബൈക്കിലെത്തിയ മൂന്നംഗ സംഘം ബോംബെറിഞ്ഞത്. അക്രമം നടത്തിയശേഷം ബൈക്കില്‍ രക്ഷപ്പെട്ട അക്രമികളെ സിപിഎം പ്രവര്‍ത്തകര്‍ പിന്തുടരുകയും ഒരാളെ പിടികൂടുകയും ചെയ്തു. ബാക്കിയുള്ളവര്‍ രക്ഷപ്പെട്ടു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.8K