26 April, 2019 05:02:02 PM


ചായയില്‍ ഉറക്കഗുളിക: കണ്ണൂര്‍ ജയിലില്‍ ഉദ്യോഗസ്ഥരെ മയക്കിക്കിടത്തി ജയിൽചാടാൻ ശ്രമം‌



കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ ജയിലില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്ക് ചായയില്‍ ഉറക്കഗുളിക ചേര്‍ത്ത് നല്‍കി തടവുകാര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു. ഉദ്യോഗസ്ഥര്‍ക്ക് ചായക്കൊടുത്ത് മയക്കിയ ശേഷം ജയില്‍ ചാടാനാണ് ഇവര്‍ പദ്ധതിയിട്ടത്. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം നടന്നത്. അടുക്കളയില്‍ ജോലിക്കായി നിയോഗിച്ചിരുന്ന കൊലക്കേസ് പ്രതിയടക്കം മൂന്ന് പേര്‍ ചായ പാത്രത്തിലേക്ക് പകര്‍ന്ന ശേഷം പൊതിയില്‍ കൊണ്ടുവന്ന ഉറക്കഗുളിക ചേര്‍ത്ത് ഇളക്കുകയായിരുന്നു.

ബുധനാഴ്ച്ച രാത്രി ജയിലില്‍ നാല് ഉദ്യോഗസ്ഥരാണ് ഡ്യൂട്ടിയിലുണ്ടായിരുന്നത്. ഇതില്‍ മൂന്ന് പേര്‍ക്ക് അവര്‍ക്ക് ചായ നല്‍കി, മറ്റൊരു ഉദ്യോഗസ്ഥന്‍ ആ സമയം ഉറക്കത്തിലായിരുന്നു. ചായ കുടിച്ചതോടെ ഉദ്യോഗസ്ഥര്‍ മയക്കത്തിലാവുകയും, താക്കോല്‍ കരസ്ഥമാക്കിയ തടവുകാര്‍ പ്രധാന ഗേറ്റിനടുത്തേക്ക് നടക്കുന്നതും സി.സി.ടിവിയിലുണ്ട്. ഈ സമയം ചായ കുടിക്കാതിരുന്ന ഉദ്യോഗസ്ഥന്‍ ഉറക്കത്തില്‍ നിന്ന് ഉണരുകയും ഇവരെ കാണുകയും ചെയ്തതോടെ ജയില്‍പുള്ളികളുടെ പദ്ധതി പൊളിഞ്ഞത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K