26 April, 2019 01:20:23 PM
രാഹുലിന്‍റെ ഭക്ഷണം പരിശോധിക്കാന്‍ 'പാമ്പാ'യി എത്തിയ പോലീസുകാരന് സസ്പെന്‍ഷന്‍
കണ്ണൂര്‍: രാഹുലിന്‍റെ കണ്ണൂര്‍ സന്ദര്‍ശന സമയത്ത് ഭക്ഷണത്തിന്‍റെ ചുമതല നല്‍കിയ പോലീസുകാരന്‍ എത്തിയത് മദ്യപിച്ച്. കുറ്റം തെളിഞ്ഞതോടെ പോലീസുകാരനെ സര്‍വ്വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. എസ് പി ഓഫീസിലെ സിവില്‍ പോലീസ് ഓഫീസര്‍ അലക്‌സാണ്ടര്‍ ഡൊമിനിക് ഫെര്‍ണാണ്ടസിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
രാഹുല്‍ ഗാന്ധി 16 നാണ് പയ്യാമ്പലത്തെ ഗെസ്റ്റ് ഹൗസില്‍ താമസിച്ചത്. മൂന്നു മണിക്കൂര്‍ മുമ്പ് ഭക്ഷണം പരിശോധിച്ച് ഉറപ്പ് വരുത്തേണ്ട ഡ്യൂട്ടി അലക്‌സാണ്ടറിനായിരുന്നു. എന്നാല്‍ മദ്യപിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് എസ് പി ജി ഉദ്യോഗസ്ഥനാണ് പരിശോധന നടത്തിയത്. ഇതോടെ രാഹുലിന്‍റെ അത്താഴം വൈകുകയും ചെയ്തിരുന്നു. ഡ്യൂട്ടിക്കിടെ മദ്യപിച്ചതിനാണ് അലക്‌സാണ്ടറിനെതിരെ നടപടി സ്വീകരിച്ചത്.