22 April, 2019 06:10:20 PM
കല്ലേറ് വരുമ്പോള്‍ ബോധം കെടണം, അത് കോണ്‍ഗ്രസിന്‍റെ അവസാന അടവ്; ഷാഹിദ കമാല്‍
ആലത്തൂര്‍: ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്കെതിരെ കല്ലേറുണ്ടായെന്ന വിവാദത്തിന് മറുപടിയുമായി മുന്‍ കോണ്‍ഗ്രസ് നേതാവും വനിതാ കമ്മീഷന്‍ അംഗവുമായ ഷാഹിദാ കമാല്‍. കല്ലേറ് കോണ്‍ഗ്രസിന്റെ അവസാനത്തെ അടവാണെന്നും കലാശക്കൊട്ടിനിടെ കല്ലേറ് വന്നാല്‍ ബോധം കെട്ട് വീണുകൊള്ളണമെന്നുമാണ് പാര്‍ട്ടി നിര്‍ദ്ദേശമെന്നും ഷാഹിദ പറഞ്ഞു. എന്നാല്‍ അന്തസില്ലാത്ത പണിയാതിനാല്‍ താന്‍ അതിന് പോയിട്ടില്ലെന്നും 2009ല്‍ കാസര്‍ഗോഡ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ഷാഹിദാ കമാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
Dr. Shahida Kamal
https://www.facebook.com/drshahidakamal/posts/1323626651143977'കലാശക്കൊട്ട് കണ്ടപ്പോൾ പഴയ ഒരു തെരഞ്ഞെടുപ്പ് ഓർമ്മ പങ്കു വയ്ക്കുന്നു. കലാശകൊട്ടിനിടയിൽ ഏറു വരും, ദേഹത്ത് കൊള്ളില്ല. പക്ഷേ ഉടൻ ബോധംകെട്ട് വീഴണം. അവസാനത്തെ അടവാണ്. എന്നാൽ അന്തസ്സുകെട്ട ഒരു പ്രവർത്തിയായി തോന്നിയതിനാൽ അന്ന് ഞാൻ അതിന് തയ്യാറായില്ല.'