17 April, 2019 08:43:57 PM
ഉച്ചഭക്ഷണത്തിന് റസ്റ്റ് ഹൗസിനെ 'കൈ'വെടിഞ്ഞ് രാഹുല്‍: ഭക്ഷണശേഷം ഹോട്ടല്‍ ജീവനക്കാരോടൊപ്പം സെല്‍ഫിയും
ആലപ്പുഴ: താമസം ഒരുക്കിയ പൊതുമരാമത്തു വകുപ്പിന്‍റെ റെസ്റ്റ് ഹൗസില്‍ നിന്നും ഉച്ചഭക്ഷണം വെടിഞ്ഞ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഭക്ഷണം റസ്റ്റ് ഹൗസിനു പകരം വല്ല റസ്റ്ററന്‍റിലുമാക്കാമെന്നായിരുന്നു ചൊവ്വാഴ്ച രാഹുല്‍ ഗാന്ധിയുടെ അപ്രതീക്ഷിത തീരുമാനം. പാലായില്‍ കെ.എം മാണിയുടെ വീട്ടുകാരെ സന്ദര്‍ശിച്ച് ആലപ്പുഴ എത്തുമ്പോഴേക്കും മണി രണ്ടര. അവിടെ നിന്ന് കുറച്ചു ദൂരമേയുള്ളു റസ്റ്റ് ഹൗസിലേക്ക്. ഇവിടെയാണ് ഭക്ഷണം ഏര്‍പ്പാടാക്കിയിരുന്നത്. എന്നാല്‍ രാഹുല്‍ ഗാന്ധി അത് നിരസിച്ചതോടെ വണ്ടി നേരെ വിട്ടത് ഏ.ജെ പാര്‍ക്കിലേക്ക്.
രാഹുലിനൊപ്പം ഭക്ഷണം കഴിക്കാന്‍ 12 നേതാക്കളെ നിശ്ചയിച്ചിരുന്നു. ഫ്രൈഡ് റൈസ്, പനീര്‍ ബട്ടര്‍ മസാല, ചപ്പാത്തി, കേരള പൊറോട്ട, ചിക്കന്‍ ഫ്രൈ ഇവയ്ക്കു പിന്നാലെ പഴംപൊരിയും രുചിച്ചു നോക്കിയശേഷം കൂടെയുള്ളവര്‍ കഴിച്ചു തീരുന്ന വരെ ഫോണും വിളിച്ച് ടേബിളിന് ചുറ്റും വട്ടം ചുറ്റി. ഫോട്ടോ എടുക്കാന്‍ ആഗ്രഹിച്ച തങ്ങളെ 'വാ' എന്ന് രാഹുല്‍ തന്നെ വിളിച്ച് കൂടെ നിര്‍ത്തിയത് ഹോട്ടല്‍ ജീവനക്കാര്‍ക്ക് ആവേശം പകര്‍ന്നു.