15 April, 2019 08:35:21 AM
ജീവകാരുണ്യപ്രവർത്തകനുള്ള പുരസ്കാരം പി.ജയരാജന്; അവാർഡ് കിടപ്പുരോഗികളെ പരിചരിച്ചതിന്
തലശ്ശേരി: ജീവകാരുണ്യ പ്രവർത്തകനുള്ള പുരസ്കാരം എൽഡിഎഫ്. വടകര മണ്ഡലം സ്ഥാനാർഥി പി.ജയരാജന്. ഐ.ആർ.പി.സി. ലഹരിമുക്ത കേന്ദ്രത്തിൽനിന്ന് ചികിത്സ നേടിയവരുടെ ഉണർവ് സ്നേഹകൂട്ടായ്മയാണ് പുരസ്കാരം പ്രഖ്യാപിച്ചത്. മദ്യത്തിനും ലഹരിക്കും അടിമകളായവരെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്താനും കിടപ്പുരോഗികളെ പരിചരിക്കാനും നേതൃത്വം നൽകുന്ന പൊതുപ്രവർത്തകനെന്ന നിലയിലാണ് പുരസ്കാരത്തിന് തിരഞ്ഞെടുത്തത്.